കൊറോണ വൈറസ്: മരണം ഇരുപത്തയ്യായിരം കടന്നു.


ലോകം മുഴുവനും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 26000 കടന്നു. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിൽ ആണ്. ഇറ്റലിയിൽ മരണസംഖ്യ 8215 ആയി. ഓരോ ദിവസവും ഇറ്റലിയിൽ മരണ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിവേഗത്തിൽ രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്‌പെയിൻ ആണ് മരണനിരക്കിൽ രണ്ടാമത്. 4858 പേർ ഇതിനോടകം മരിച്ചുകഴിഞ്ഞു.

ഇറാനിൽ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ചൈനയിൽ മരണസംഖ്യ കുറഞ്ഞു വരികയാണ്. അമേരിക്കയിലെ സ്ഥിതി വളരെ മോശം ആയികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പോലെ അമേരിക്കയും lock down ആണ്. അമേരിക്കയിൽ മരണ സംഖ്യ 1304 ആയി.

ഇന്ത്യയിൽ മരണം 18 ആയി. 724 പേർക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 66 പേർക്ക് ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ദ്രാലയം സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തുന്നവരെ നിരീക്ഷിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് വീഴ്ച്ച ഉണ്ടായെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിർദ്ദേശിച്ചു.   
വളരെ പുതിയ വളരെ പഴയ